Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹേമ കമ്മിറ്റി റിപ്പോർട്ട്: തന്‍റെ മുമ്പിൽ അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്ന്​ ബ്ലെസി

text_fields
bookmark_border
ഹേമ കമ്മിറ്റി റിപ്പോർട്ട്: തന്‍റെ മുമ്പിൽ അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്ന്​ ബ്ലെസി
cancel

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലുള്ള കാര്യങ്ങൾ തന്‍റെ മുമ്പിൽ സംഭവിച്ചിട്ടില്ലെന്ന്​ സംവിധായകൻ ബ്ലെസി. 38 വർഷമായി സിനിമ രംഗത്തുണ്ട്​. റിപ്പോർട്ടിലുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. താനത്​ നിഷേധിക്കുന്നില്ല -ബ്ലെസി പറഞ്ഞു.

ചിലർ അങ്ങനെ ചെയ്യുന്നു, ചിലർ ചെയ്യുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. എന്നാൽ, തൊഴിലിടമെന്ന നിലക്ക്​ സിനിമ ലോകം കുറെയൊക്കെ മാറിയിട്ടുണ്ട്​. മിക്ക ആർട്ടിസ്റ്റുകൾക്കും കാരവാൻ ഉണ്ട്. വസ്ത്രം മാറാൻ സ്ഥലമില്ല എന്നതൊക്കെ ഇപ്പോൾ നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

മാധ്യമങ്ങളിൽ നിന്ന് പ്രതികരണം തേടിയപ്പോഴാണ് റിപ്പോർട്ട് പുറത്തുവന്ന കാര്യം തന്നെ അറിഞ്ഞതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blessy says that such things from Hema Committee Report did not happen before him
Next Story