വടകരയിൽ ബി.ജെ.പി ആഹ്ലാദപ്രകടനത്തിനിടെ സ്ഫോടനം; പ്രവർത്തകന് പരിക്ക്
text_fieldsRepresentational Image
വടകര: വടകര ഓർക്കാട്ടേരിയില് ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില് പ്രവര്ത്തകന് പരിക്കേറ്റു. പുളിയുള്ളതിൽ പ്രവീണിനാണ് (39) പരിക്കേറ്റത്. വലതുകൈപ്പത്തി തകർന്ന ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.
ഓർക്കാട്ടേരി കൈപ്രത്ത് ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയാണ് സ്ഫോടനമുണ്ടായത്. പടക്കം കൈയിൽനിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

