Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീം ലണ്ടനിലേക്ക് യാത്രതിരിച്ചു

text_fields
bookmark_border
ജീക്‌സണ്‍ സിങ്, ഹോര്‍മിപാം റൂയിവ, ആയുഷ് അധികാരി, ബിജോയ് വര്‍ഗ്ഗീസ്, സച്ചിന്‍ സുരേഷ്, ഗിവ്‌സണ്‍ സിങ് എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍.
ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീം ലണ്ടനിലേക്ക് യാത്രതിരിച്ചു
cancel
Listen to this Article


തിരുവനന്തപുരം : നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ടീം ശനിയാഴ്ച ലണ്ടനിലേക്ക് പറന്നു. പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഈ മാസം 26നാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നാണ് ടീം യാത്ര തിരിച്ചത്.

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും കേരള ബ്‌ളാസ്‌റ്റേഴ്‌സും സംയുക്തമായി തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടത്തുന്ന അക്കാദമിയില്‍ ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ടീം ടൂര്‍ണമെന്റിനായി പുറപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമില്‍ നിന്നും സീനിയര്‍ ടീമില്‍ നിന്നുമുള്ള കളിക്കാരും, ജിവി രാജയില്‍ നടത്തുന്ന അക്കാദമിയില്‍ നിന്നുള്ള കളിക്കാരും ടീമിലുണ്ട്.

ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമംഗങ്ങളായ ജീക്‌സണ്‍ സിങ്, ഹോര്‍മിപാം റൂയിവ, ആയുഷ് അധികാരി, ബിജോയ് വര്‍ഗ്ഗീസ്, സച്ചിന്‍ സുരേഷ്, ഗിവ്‌സണ്‍ സിങ് എന്നിവരാണ് 18 അംഗ ടീമിലെ ശ്രദ്ധേയരായ താരങ്ങള്‍. സച്ചിന്‍ സുരേഷ്, മുഹീദ് ഷാബിര്‍ ഖാന്‍, മുഹമ്മദ് മുര്‍ഷിദ് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍, പ്രതിരോധ നിര താരങ്ങളായി മുഹമ്മദ് ബാസിത്്, ഹോര്‍മിപാം റൂയിവ, ബിജോയ് വര്‍ഗ്ഗീസ്, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാരി, അരിത്ര ദാസ് എന്നിവരും ടീമിലുണ്ട്. മധ്യ നിരയില്‍ മുഹമ്മദ് ജാസിമും ജീക്‌സണ്‍ സിങ്ങും ആയുഷ് അധികാരിയും ഗിവ്‌സണ്‍ സിങ്ങും മുഹമ്മദ് അസ്ഹറും ബൂട്ടുകെട്ടും.

മുഹമ്മദ് അജ്‌സലും മുഹമ്മദ് അയ്‌മെനും നിഹാല്‍ സുധീഷുമാണ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. പോളണ്ടില്‍ നിന്നുള്ള യുവേഫ എ ലൈസന്‍സ്ഡ് കോച്ചായ തോമസ് തോഷാണ് ടീമിന്റെ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറും നിലവിലെ സന്തോഷ് ട്രോഫി ചാംപ്യന്മാരായ കേരള ടീമിന്റെ സഹപരിശീലകനും ആയ ടി.ജി. പുരുഷോത്തമനാണ് ടീമിന്റെ സഹപരിശീലകന്‍.

പോളണ്ടില്‍ നിന്നുതന്നെയുള്ള റഫാല്‍ ക്വിഷെന്‍ ആണ് ഗോള്‍കീപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. ടീം അനലിസ്റ്റ് അനുഷ് ആദിത്യ, ഫിസിയോ അരിത്ര നാഗ്, ടീം മാനെജര്‍ റിച്ചിന്‍ ബാബു എന്നിവരും ടീമിനെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളിലായി ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡവലപ്‌മെന്റ് ലീഗില്‍ റണ്ണറപ്പുകളായതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനു ലണ്ടനിലേക്കുള്ള ടിക്കറ്റ് ഉറപ്പായത്. ഡവലപ്‌മെന്റ് ലീഗ് ചാംപ്യന്മാരായ ബംഗലൂരു എഫ്‌സിയുടെ യൂത്ത് ടീമും ലണ്ടനിലേക്ക് പറക്കുന്നുണ്ട്.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ടോട്ടനം ഹോട്ടസ്പര്‍, ലെയ്‌സെസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ്ഹാം യുനൈറ്റഡ് അടക്കം എട്ടോളം ടീമുകളുടെ അണ്ടര്‍ 18 ടീമുകളുമായി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും. 2020ല്‍ മുംബൈയില്‍ സംഘടിപ്പിച്ച ആദ്യ നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 21 ടീമും എഫ്‌സി ഗോവയുടെ അണ്ടര്‍ 15 ടീമും റിലയന്‍സ് ഫൗണ്ടേഷന്റെ യങ് ചാംപ്‌സ് ടീമും പങ്കെടുത്തിരുന്നു.

പ്രീമിയര്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സിയ, സതാംപ്ടണ്‍ എന്നീ ക്ലബ്ബുകളുടെ അണ്ടര്‍ 14 ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ചെല്‍സിയ എഫ്‌സിയുടെ അണ്ടര്‍ 14 ടീമായിരുന്നു ടൂര്‍ണമെന്റിലെ ചാംപ്യന്മാര്‍. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. യുവ ഫുട്‌ബോളര്‍മാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലും സാഹചര്യങ്ങളിലും കളിക്കാനുള്ള അവസരം ഒരുക്കുക എന്നലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blasters youth team left for London
Next Story