നഗ്നചിത്രങ്ങൾ കാണിച്ച് ബ്ലാക്മെയിലിങ്; യുവാവ് പിടിയിൽ
text_fieldsകൊച്ചി: വിഡിയോ ചാറ്റിങ്ങിനിെട നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്മെയിലിങ് നടത്തി പണം തട്ടിയയാൾ പിടിയിൽ. കലൂർ സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തേവര കോന്തുരുത്തി സ്വദേശി ആൻസൺ എബ്രഹാമാണ് (24) പിടിയിലായത്. സ്വവർഗാനുരാഗികളുടെ രണ്ട് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇൗ ഗ്രൂപ്പുകളിലെ അംഗമായ ഇയാൾ ഫേസ്ബുക്കിലേക്ക് ലിങ്ക് അയച്ചാണ് ഇരകളെ കണ്ടെത്തിയിരുന്നത്. ഇൗ ലിങ്കിൽ ക്ലിക് ചെയ്താലുടൻ ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തപ്പെടും. ഇങ്ങനെ ചേരുന്നവരുമായി ചാറ്റിങ് നടത്തുകയും വിഡിയോകാൾ നടത്തുന്നതിനിടെ സ്ക്രീൻ ഷോട്ടുകൾ എടുക്കുകയും ചെയ്യും. ഇവയിൽ ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങൾ കൂട്ടിച്ചേർത്തശേഷം ഇരയുടെ ബന്ധുക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് അയച്ചശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു രീതി. പൊലീസ് പിന്തുടരാതിരിക്കാൻ വാട്ട്സ്ആപ് കാളുകൾ മുേഖനയാണ് ഇരകളുമായി ബന്ധപ്പെട്ടിരുന്നത്. ഇത്തരത്തിൽ നിരവധിയാളുകളിൽനിന്ന് പണം തട്ടിയിട്ടുണ്ട്.
പരാതിക്കാരനിൽനിന്ന് ഒരിക്കൽ പണം കൈപ്പറ്റിയ ഇയാൾ വൻ തുകക്ക് വീണ്ടും ഭീഷണിപ്പെടുത്തി. തുടർന്ന് ഇദ്ദേഹം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിെൻറ നിർദേശപ്രകാരം ഷാേഡാ എസ്.െഎ ഹണി കെ. ദാസ്, എറണാകുളം സൗത്ത് എസ്.െഎ വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.െഎ നിസാർ, സിവിൽ പൊലീസ് ഒാഫിസർമാരായ സാനു, വിനോദ്, സാനുമോൻ, വിശാൽ, ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.