പരപ്പനങ്ങാടി: പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻ കാവ് സ്വദേശിയായ മുഹമ്മദ് അനീഷിനെ (20) യാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.
പെൺകുട്ടികളുടെ ഫോൺ നമ്പർ കൈക്കലാക്കുന്ന പ്രതി പിന്നീട് വിഡിയോ കോൾ ചെയ്ത് പെൺകുട്ടികളുടെ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുക്കും. ശേഷം ആ ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ അയക്കാൻ ആവശ്യപ്പെടും.
ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ ഉള്ളതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി അഡി.എസ് ഐ മാരായ ബാബുരാജ്, രാധാകൃഷ്ണൻ സി.പി. ഒമാരായ ജിനേഷ്, പ്രശാന്ത് , ദിലീപ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിന് നേത്യത്വം നൽകിയത്.