'നോട്ട് അസാധുവാക്കലിന് പിന്നിൽ കരിമ്പട്ടികയിലുള്ള കമ്പനിയുടെ താൽപര്യവും'
text_fieldsകൊച്ചി: നോട്ട് അസാധുവാക്കലിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുടെ താൽപര്യവുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് സംബന്ധിച്ച രേഖകൾ ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
പാർലമെന്‍റിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ശിപാർശപ്രകാരം 2012ൽ ബ്രിട്ടിഷ് കമ്പനിയായ ഡെ ല റു (De La Rue) വിനെ കരിമ്പട്ടികയിൽ പെടുത്തി. ഇതേതുടർന്ന് 2013 മുതൽ 2015വരെ കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2016 ഏപ്രിലിൽ ഡെ ല റുവിന്‍റെ പ്രവർത്തനം ഇന്ത്യയിൽ വ്യാപകമാവുകയും പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സഹകാരികളാക്കുകയും ചെയ്തു. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിന് തയാറാക്കിയ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഒന്നാമത്തെ പേര് ഈ കമ്പനിയുടേതാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
നോട്ട് പിൻവലിച്ച് 50 ദിവസം കഴിഞ്ഞിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് തീരാത്ത സാഹചര്യത്തിൽ തെറ്റ് തിരുത്താനുള്ള ജനാധിപത്യമര്യാദ മോദി കാണിക്കണം. പ്രധാനമന്ത്രി പറയുന്നതു പോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
