വീടുകളിൽ പതിക്കുന്ന കറുത്ത സ്റ്റിക്കർ ഗ്ലാസ് കടകളിലേതെന്ന് ഫോറൻസിക് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളിൽ വ്യാപകമായി പതിക്കുന്ന കറുത്ത സ്റ്റിക്കറുകൾ, ഗ്ലാസ് കടകളിലേതാണെന്നു ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഗ്ലാസ് നിർമിത ജനൽപാളികൾ വാഹനങ്ങളിലും മറ്റും കൊണ്ടുവരുമ്പോൾ തമ്മിൽ തട്ടി പൊട്ടാതിരിക്കുന്നതിനും പരസ്പരം ഉരഞ്ഞു പോറൽ വീഴാതിരിക്കുന്നതിനുമായി ഗ്ലാസ് കമ്പനികൾ തന്നെ ഒട്ടിക്കുന്ന സുരക്ഷ മുൻകരുതലുകളാണ് ഇത്തരം സ്റ്റിക്കറുകളെന്നാണ് റിപ്പോർട്ട്.
പലപ്പോഴും ജനൽപാളികൾ സ്ഥാപിക്കുമ്പോൾ ജോലിക്കാർ ഇത്തരം സ്റ്റിക്കറുകൾ നീക്കംചെയ്യാറില്ല. എന്നാൽ, ഇത് മറയാക്കി ചില സാമൂഹികവിരുദ്ധർ സമൂഹ മാധ്യങ്ങൾ വഴി ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണെന്നാണ് ഉന്നത പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
