Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളക്കടൽ: ഉയർന്ന തിരമാലക്ക് സാധ്യത

text_fields
bookmark_border
ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ജാഗ്രത പാലിക്കണമെന്ന്
കള്ളക്കടൽ: ഉയർന്ന തിരമാലക്ക് സാധ്യത
cancel

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്നാട് തീരത്ത് 0.6 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്റെ വേഗത സെക്കൻഡിൽ 15 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Black Sea: Chance of high tide
Next Story