Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ വൻ...

മലപ്പുറത്ത്​ വൻ കള്ളനോട്ട്​ വേട്ട; മൂന്നുപേര്‍ പിടിയില്‍ 

text_fields
bookmark_border

കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച്​  ക​ള്ള​നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച്​​ വി​ത​ര​ണം ചെ​യ്യു​ന്ന മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ. ഇ​വ​രി​ൽ നി​ന്ന്​ 10 ല​ക്ഷ​ത്തി​​െൻറ ക​ള്ള​നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. പാ​ണ്ടി​ക്കാ​ട്​ ചെ​മ്പ്ര​ശ്ശേ​രി ഈ​സ്​​റ്റ്​ സ്വ​ദേ​ശി മാ​ഞ്ചേ​രി ബ​ഷീ​ര്‍ (50) എ​ന്ന പാ​ണ്ടി ബ​ഷീ​ര്‍, പാ​ണ്ടി​ക്കാ​ട്​ വ​ള്ളു​വ​ങ്ങാ​ട് കു​ണ്ടു​ക​ര അ​മീ​ര്‍ഖാ​ന്‍ (37) എ​ന്ന ഖാ​ന്‍ മു​സ്​​ലി​യാ​ര്‍, ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി കോ​യി​ശ്ശേ​രി മൊ​യ്തീ​ന്‍കു​ട്ടി (50) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. 

2000, 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കാ​റും സ​ഹി​തം കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് പൊ​യി​ലി​ക്കാ​വി​ൽ​നി​ന്ന്​ ജി​ല്ല ആ​ൻ​റി നാ​ര്‍കോ​ട്ടി​ക് സ്‌​ക്വാ​ഡാ​ണ്​​ ഇ​വ​രെ ​പി​ടി​കൂ​ടി​യ​ത്. ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ക​ള്ള​നോ​ട്ട്​ മാ​ഫി​യ​യു​മാ​യി സം​ഘ​ത്തി​ന്​ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി സ​തീ​ഷി​നെ ക​ള്ള​നോ​ട്ടു​ക​ളും നി​ര്‍മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

fake-note
പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടു​ക​ള്‍
 

അ​മീ​ര്‍ഖാ​ന്‍ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വാ​ട​ക​വീ​ടെ​ടു​ത്താ​ണ് നോ​ട്ടു​ക​ള്‍ നി​ര്‍മി​ക്ക​ു​ന്ന​ത്. ഇ​പ്പോ​ള്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കൊ​ട​ശ്ശേ​രി​യി​ലെ വീ​ട്ടി​ല്‍നി​ന്ന്​ നോ​ട്ടു​നി​ര്‍മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റു​ക​ളും മ​റ്റ്  ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ബ​ഷീ​റി​നെ​തി​രെ 2015ല്‍ ​വ്യാ​ജ ആ​ര്‍.​സി നി​ര്‍മി​ച്ച​തി​ന് പാ​ണ്ടി​ക്കാ​ട്, പെ​രി​ന്ത​ല്‍മ​ണ്ണ, നി​ല​മ്പൂ​ര്‍ സ്​​റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്. 

പ്ര​തി​ക​ള്‍ വ്യാ​പ​ക​മാ​യി വി​സ ത​ട്ടി​പ്പും ന​ട​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​രാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ൽ ക​രീ​മി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ​ന്‍, നാ​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneykerala newsMalappuram News
News Summary - black money seized form malappuram- kerala news
Next Story