Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലാക്ക്​മെയിലിങ്...

ബ്ലാക്ക്​മെയിലിങ് വിവാദം മുറുകുന്നു, ഉമ്മൻ ചാണ്ടിക്ക്​ മൗനം 

text_fields
bookmark_border
Oommen Chandy
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്രീ​യ​ക്കാ​ര​ന​ല്ലാ​ത്ത ഒ​രാ​ളു​ടെ ബ്ലാ​ക്ക് മെ​യി​ലി​ങ്ങു​ണ്ടാ​യെ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ ചൊ​ല്ലി വി​വാ​ദം മു​റു​കു​ന്നു. ആ​ദ്യം ഒ​രാ​ൾ ബ്ലാ​ക്ക്​​മെ​യി​ൽ ചെ​യ്​​തെ​ന്ന്​ പ​റ​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി പി​ന്നീ​ട​ത്​ രാ​ഷ്​​ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി. അ​താ​ണ്​ പു​തി​യ വി​വാ​ദ​ത്തി​ന്​ വ​ഴി​മ​രു​ന്നി​ട്ട​ത്. ആ​രാ​ണ്​ ബ്ലാ​ക്ക്​​മെ​യി​ൽ ചെ​യ്​​ത​െ​ത​ന്ന​റി​യാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി.​ജെ.​പി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത​ത് ആ​രെ​ന്ന് പ​റ​യേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​നും പ്ര​തി​ക​രി​ച്ചു.
 

കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ, ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ്​ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കു​ന്ന​ത്. രാ​ഷ്​​ട്രീ​യ​ക്കാ​ര​ന​ല്ലാ​ത്ത ഒ​രാ​ളു​ടെ ബ്ലാ​ക്ക് മെ​യി​ലി​ങ്ങി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി വ​ഴ​ങ്ങേ​ണ്ടി വ​െ​ന്ന​ന്ന​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്ന​മാ​ണ്. വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​ത​ന്നെ പു​ലി​വാ​ൽ പി​ടി​െ​ച്ച​ന്ന അ​ഭി​പ്രാ​യം കോ​ൺ​ഗ്ര​സി​നു​ള്ളി​ലു​ണ്ട്.  

സോ​ളാ​ര്‍ റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന്​ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാ​ണ്​ ഇ​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. എ​ന്താ​യാ​ലും അ​തു വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച സ​രി​ത​യു​ടെ ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ ന​ട​ത്തി​യ​ത്​ കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റാ​ണെ​ന്ന​നി​ല​യി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​രി​ത​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ ഫെ​നി ബാ​ല​കൃ​ഷ്​​ണ​നും രം​ഗ​ത്തു​ണ്ട്. എ​ന്താ​യാ​ലും ആ​കാം​ക്ഷ നി​ല​നി​ർ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി ഇൗ ​വി​ഷ​യ​ത്തി​ൽ മൗ​നം തു​ട​രു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsommenchandimalayalam newsSolar ReportBlackmail
News Summary - Black mailing issue raising, Ommenchandy stay silent-Kerala news
Next Story