ശ്രീജിത്തിെൻറ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്
text_fieldsകൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. മുമ്പ് ലഭിച്ച കത്തിലേതുപോലെ റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങൾക്കെതിരായ പരാതി പിൻവലിക്കണമെന്ന ആവശ്യമാണ് വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ശ്രീജിത്തിെൻറ അമ്മ ശ്യാമളയുടെ പേരിലാണ് കത്ത് വന്നത്. ആദ്യ ഭീഷണിക്കത്ത് ലഭിച്ചപ്പോൾ കുടുംബം വരാപ്പുഴ പൊലീസിൽ പരാതി നൽകുകയും കത്ത് കൈമാറുകയും ചെയ്തിരുന്നു. ഇത്തവണയും കത്ത് പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.
തിരുവനന്തപുരം റൂറൽ എസ്.പിയുടെ കീഴിലുള്ള ഷാഡോ സ്ക്വാഡിലെ അംഗങ്ങളായ ജയൻ, സുനിലാൽ, സുനിൽ, ഷിബു എന്നിവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് കത്തിെൻറ തുടക്കം. പരാതി പിൻവലിച്ചില്ലെങ്കിൽ ശ്രീജിത്തിെൻറ സഹോദരനും ഇതായിരിക്കും അവസ്ഥയെന്ന് കത്തിൽ പറയുന്നു. തങ്ങളെക്കുറിച്ചും തങ്ങൾക്കെതിരെ പരാതി നൽകിയവരുടെ അവസ്ഥയെക്കുറിച്ചും അറിയണമെങ്കിൽ തിരുവനന്തപുരത്ത് വന്ന് തിരക്കിയാൽ മതിയാകും. തങ്ങളെ എതിർത്തവരെയെല്ലാം ഷാഡോ സ്ക്വാഡിെൻറ കെട്ടിത്തൂക്കും ഉരുട്ടലും മുളക്പൊടി പ്രയോഗവും ഇടിയും കൊടുത്ത് ജീവച്ഛവമാക്കിയാണ് വിട്ടത്. തങ്ങളുടെ ഇപ്പോഴത്തെ ബോസ് ആറ്റിങ്ങൽ സി.ഐ അനിൽകുമാറിനെതിരെ നെയ്യാറ്റിൻകരയിൽ മൊഴി നൽകിയവനെ പഴയ പൊലീസ് ക്വാർട്ടേഴ്സിലെ ഗോഡൗണിൽ കൊണ്ടുപോയി കെട്ടിത്തൂക്കുകയും ഉരുട്ടുകയും ചെയ്തിട്ടും മാധ്യമങ്ങൾക്കും സർക്കാറിനും തങ്ങളുടെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളോട് കളിേക്കെണ്ടന്നും കത്തിൽ പറയുന്നു. ഈ കത്ത് പുറത്തുകാണിച്ച് ടൈഗർ സ്ക്വാഡ് പിരിച്ചുവിട്ടാലും കേരളത്തിലെ മറ്റ് ജില്ലകളിൽ സ്ക്വാഡുകളുള്ള കാര്യം ഓർമവേണമെന്നും കത്തിലുണ്ട്. കത്ത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
