പി.കെ ശശിക്കെതിരെ പ്രതിഷേധവും കരിങ്കൊടിയും
text_fieldsപാലക്കാട്: ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഷൊര്‍ണൂര്‍ എം.എൽ.എ പി.കെ ശശിക്കെതിരെ പ്രതിഷേധവും കരിങ്കൊടിയും. ചെർപ്പുളശേരിയിൽ എം.എൽ.എ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിയിലായിരുന്നു യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. എം.എൽ.എക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ കരിങ്കൊടി വീശി കാണിച്ചു.
സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവാണ് ലൈംഗിക പീഡന പരാതി നൽകിയത്. എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് പരാതി നൽകിയത്.
പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പി.ബിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിര്‍ദേശം നല്‍കി. പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
