Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി എ.കെ ബാലന്​...

മന്ത്രി എ.കെ ബാലന്​ കെ.എസ്.യുവി​െൻറ കരിങ്കൊടി

text_fields
bookmark_border
മന്ത്രി എ.കെ ബാലന്​ കെ.എസ്.യുവി​െൻറ കരിങ്കൊടി
cancel

തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരത്തെ കോർപറേഷൻ ഓഫിസിന്​ മുന്നിലായിരുന്നു പ്രതിഷേധം.

അറസ്​റ്റ്​ ചെയ്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ അതുവഴി വന്ന വഴിയാത്രക്കാരിക്ക്​ നിലത്തുവീണ്​ കൈക്ക്​ പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്​ച രാവിലെയായിരുന്നു സംഭവം. നിയമസഭയിലേക്ക്​ പോയ മന്ത്രിക്കുനേരെ മ്യൂസിയത്തിന്​ സമീപം കോർപറേഷൻ ഒാഫിസിന്​ മുന്നിലാണ്​ അഞ്ചംഗ കെ.എസ്​.യു സംഘം കരി​െങ്കാടി വീശിയത്​. ഉടൻ പൊലീസ്​ പ്രവർത്തകരെ തടഞ്ഞു. കെ.എസ്​.യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലമ്പലം നബീലി​​​െൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മൂന്ന്​ പ്രവർത്തകരെ മ്യൂസിയം പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ പിന്നീട്​ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധത്തെ തുടർന്ന്​ മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanblack flagwalayar rape
News Summary - Black Flag against AK Balan - Kerala news
Next Story