അട്ടപ്പാടിയിൽ ദുരൂഹത ഉയർത്തി കറുപ്പുനിറത്തിലുള്ള കോഡ് നമ്പറുകൾ
text_fieldsകാവുണ്ടിക്കല്ലിന് സമീപം സൈലൻറ്വാലിയുടെ വെൽക്കം ബോർഡ് പെയിൻറടിച്ച് വൃത്തികേടാക്കിയ നിലയിൽ
അഗളി: അട്ടപ്പാടിയിൽ സാമൂഹികവിരുദ്ധർ സർക്കാർ ബോർഡുകളിലും വെയിറ്റിങ് ഷെഡുകളിലും വ്യാപകമായി കറുപ്പുനിറത്തിൽ കോഡ് നമ്പറുകൾ എഴുതിയത് ദുരൂഹത ഉയർത്തുന്നു. സൈലൻറ്വാലി നാഷനൽ പാർക്കിെൻറ അടക്കം ബോർഡുകളിൽ 143 എന്ന നമ്പർ കറുത്ത നിറത്തിൽ വരച്ച് വൃത്തികേടാക്കിയിട്ടുണ്ട്.
അഗളി മുതൽ മുക്കാലി വരെയുള്ള മണ്ണാർക്കാട് ചിന്ന തടാകം വഴിയരികിലെ പല സ്ഥലങ്ങളിലായാണ് സർക്കാർ അറിയിപ്പ് നൽകുന്ന ബോർഡ്, വെയിറ്റിങ് ഷെഡ് എന്നിവയിൽ സ്പ്രെ പെയിൻറ് ഉപയോഗിച്ച് അക്കങ്ങൾ വരച്ചും മറ്റും വൃത്തികേടാക്കിത്. പൊതു അറിയിപ്പ് ബോർഡുകൾ സമാനമായ രീതിയിൽ മുമ്പും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

