Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഷൻ കടയിൽനിന്ന് ലഭിച്ച ശർക്കരയിൽ കരിവണ്ട്
text_fieldsbookmark_border
ശർക്കരയിൽ കണ്ടെത്തിയ കരിവണ്ട്
ആലുവ: റേഷൻ കടയിൽനിന്ന് ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ കരിവണ്ട്. ചാലക്കൽ ദാറുസ്സലാം സ്കൂളിന് സമീപത്തെ റേഷൻ കടയിൽനിന്ന് കുട്ടമശ്ശേരി മുട്ടത്തുകുടി കരോട്ട് വീട്ടിൽ മാഹിന് ലഭിച്ച ഭക്ഷ്യധാന്യക്കിറ്റിലെ ശർക്കരയിലാണ് ചത്ത കരിവണ്ട് കാണപ്പെട്ടത്.
ഇതുസംബന്ധിച്ച് മാഹിൻ ആലുവ താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതി അയച്ചു. കുറച്ചുദിവസം മുമ്പ് ചാലക്കൽ റേഷൻ കടയിൽനിന്ന് ലഭിച്ച ഓണക്കിറ്റിൽനിന്ന് ശനിയാഴ്ചയാണ് ശർക്കരക്കവർ തുറന്നത്.
ശർക്കരക്കുള്ളിൽ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് കരിവണ്ട്. ഉപയോഗത്തിനുമുമ്പ് കണ്ടതുകൊണ്ട് മാറ്റിവെക്കാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

