Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനരക്ഷാ യാത്ര​ നാളെ  സമാപിക്കും; അമിത്​ ഷാ വീണ്ടുമെത്തും

text_fields
bookmark_border
janarakshayatra
cancel

തിരുവനന്തപുരം: ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ​​ചൊവ്വാഴ്​ച തിരുവനന്തപുരത്ത്​ സമാപിക്കും. ദേശീയ അധ്യക്ഷൻ അമിത്​ ഷാ പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യും. പട്ടം മുതൽ കിഴക്കേകോട്ട വരെ പദയാത്രയിലും അമിത് ​ഷാ പങ്കാളിയാകും. അരലക്ഷത്തോളം പ്രവർത്തകർ സമാപന പദയാത്രയിൽ അണിചേരുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

‘ജിഹാദി-ചുവപ്പ്​ ഭീകരതക്കെതിരെ’ മുദ്രാവാക്യം ഉയർത്തി ജനരക്ഷായാത്ര ഒക്​ടോബർ മൂന്നിന്​ പയ്യന്നൂരിൽനിന്നാണ്​ ആരംഭിച്ചത്​. അമിത്​ ഷാ തന്നെയാണ്​ യാത്രക്ക്​ തുടക്കംകുറിച്ചത്​. യു.പി മുഖ്യമന്ത്രി യോഗി അദിഥ്യനാഥ്​ അടക്കം അനവധി നേതാക്കൾ യാത്രയുമായി ബന്ധപ്പെട്ട്​ സംസ്​ഥാന​െത്തത്തിയിരുന്നു. 15 ദിവസങ്ങൾ പിന്നിട്ടാണ്​ യാത്ര തലസ്​ഥാനത്ത്​ സമാപിക്കുന്നത്​. 
സമാപനത്തോടനുബന്ധിച്ച്​​ തലസ്​ഥാനനഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP's Janaraksha Yatra will end Tomorrow - Kerala news
Next Story