Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിലെത്തി ബി.ജെ.പി സന്തോഷം പങ്കുവെക്കും; വിഷുവിന് അവരെ ക്ഷണിക്കും -പ്രകാശ് ജാവദേക്കർ

text_fields
bookmark_border
ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിലെത്തി ബി.ജെ.പി സന്തോഷം പങ്കുവെക്കും; വിഷുവിന് അവരെ ക്ഷണിക്കും -പ്രകാശ് ജാവദേക്കർ
cancel

അടുത്ത ഈസ്റ്ററിന് കേരളത്തിലെ ക്രിസ്ത്യാനികളുടെ വീടുകളിൽ ബി.ജെ.പി പ്രവർത്തകർ എത്തി അവർക്കൊപ്പം സന്തോഷം പങ്കുവെക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കര്‍ എം.പി. വിഷുവിന് ​ക്രിസ്ത്യാനികളെ ബി.ജെ.പി പ്രവർത്തകർ വീടുകളിലേക്ക് ക്ഷണിക്കും എന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ അഞ്ചുസീറ്റുകള്‍വരെ നേടുമെന്നും എം.പി പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.പി.

ബി.ജെ.പി.യിലേക്കുള്ള ക്രൈസ്തവരുടെ വരവില്‍ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനടക്കം അസ്വസ്ഥനാണ്. ക്രിസ്ത്യന്‍വിഭാഗത്തിനിടയില്‍ ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിന്റെ തെളിവാണ് -ജാവഡേക്കർ പറഞ്ഞു. ക്രിസ്മസിനും ഈസ്റ്റര്‍ദിനത്തിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്രൈസ്തവഭവനങ്ങള്‍ സന്ദര്‍ശിച്ച് സന്തോഷം പങ്കുവെക്കും. വിഷുദിവസം ക്രൈസ്തവരെ ബി.ജെ.പിക്കാരുടെ വീടുകളിലേക്കും ക്ഷണിക്കുമെന്നും ജാവഡേക്കർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP workers will visit the homes of Christians on Easter to share the joy; They will be invited for Vishu - Prakash Javadekar
Next Story