Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്ക്​ നന്ദി...

മോദിക്ക്​ നന്ദി അറിയിച്ച്​ ബി.ജെ.പി പ്രവർത്തകർ കാർഡുകൾ അയക്കും

text_fields
bookmark_border
PM Modi
cancel

തിരുവനന്തപുരം: വാക്സിൻ, റേഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകൾ അർപ്പിച്ചും ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ആശംസകാർഡുകൾ അയക്കും. മോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാന്‍റെ ഭാഗമായാണിത്​.

സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽ നിന്നും തിങ്കളാഴ്ച മുതലാണ്​ പോസ്റ്റ്​ കാർഡ്​ അയക്കുക. സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രൻ തിരൂർ പോസ്റ്റോഫിസിൽ ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചരണത്തിൽ പങ്കാളികളാക്കും.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പികെ കൃഷ്ണദാസും നേതൃത്വം നൽകും. കാസർകോട്​ എ.പി. അബ്ദുല്ലക്കുട്ടി, കോഴിക്കോട് എം.ടി. രമേശ്, പാലക്കാട് സി. കൃഷ്ണകുമാർ, തൃശൂർ എ.എൻ. രാധാകൃഷ്ണൻ, എറണാകുളം ഡോ. കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ട പി. സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP
News Summary - BJP workers will send cards to Modi
Next Story