Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാടാനപ്പള്ളിയിൽ...

വാടാനപ്പള്ളിയിൽ ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു VIDEO

text_fields
bookmark_border
വാടാനപ്പള്ളിയിൽ ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു VIDEO
cancel

തൃശൂർ: വാടാനപ്പിളളിയിൽ മൂന്ന് ബി.ജെ.പി പ്രവർത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിനിടെ വാടാനപ് പള്ളി ഗണേശമംഗലത്താണ് സംഭവം. ബി.ജെ.പി പ്രവർത്തകർകരായ ശ്രീജിത്ത്, സുജിത്, രതീഷ് എന്നിവർക്കാണ് വെട്ടേറ്റത്.

ര ാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഗണേശ മംഗലത്ത് ഹോട്ടൽ തുറന്ന് എസ്.ഡി.പി.ഐക്കാർ സംഘടിച്ചിരുന്നു. ഇത് ബി.ജെ.പി പ്രവർത്തകർ അടപ്പിക്കാൻ തുനിഞ്ഞതാണ്​ സംഘർഷത്തിൽ കലാശിച്ചത്​.

പ്രകടനം നടത്തുന്നതിനിടെ തുറന്ന ഹോട്ടലുകൾ അടക്കണമെന്ന്​ ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssdpiBJPBJP
News Summary - BJP workers stabbed - Kerala news
Next Story