Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകെൻറ കൊലപാതകം: പ്രതി റിമാൻഡിൽ
text_fieldsbookmark_border
കൊല്ലപ്പെട്ട മണിലാൽ
കുണ്ടറ: മൺറോതുരുത്തിൽ സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകനെ റിമാൻഡ് ചെയ്തു. മൺറോതുരുത്ത് വില്ലിമംഗലം തുപ്പാശേരിൽ അശോകൻ (56) ആണ് റിമാൻഡിലായത്.
സി.പി.എം പ്രവർത്തകനായ വില്ലിമംഗലം നിധിപാലസിൽ മണിലാലാണ് കൊല്ലപ്പെട്ടത്. കൊലക്കുപിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ്.പി ആർ. ഇളങ്കോവൻ പറഞ്ഞു.
എന്നാൽ, കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കൊല്ലപ്പെട്ട മണിലാലിെൻറ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഇത് ബി.ജെ.പി നടത്തിയ കൊലപാതകമാണെന്ന് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

