നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒന്നാമതെത്തും -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തുക ബി.ജെ.പിയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കോൺഗ്രസ് മൂന്നാം സ്ഥാനത്താവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് സംബന്ധിച്ച വാർത്തസമ്മേളനത്തിലെ ചോദ്യത്തോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഭൂരിപക്ഷം കിട്ടിയിട്ടല്ലേ മുഖ്യമന്ത്രിയെ നോക്കേണ്ടതുള്ളൂ എന്നും അദ്ദേഹം ചോദിച്ചു.
വയനാട് പാക്കേജ് പറഞ്ഞ് എൽ.ഡി.എഫും യു.ഡി.എഫും തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. കേന്ദ്രം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുനരധിവാസ വേളയിൽ അതിനൊത്തുള്ളത് കേന്ദ്രം നൽകും. കിട്ടിയില്ലെങ്കിൽ ഞാനും സമരത്തിനുണ്ടാവും. പുനരധിവാസവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒന്നും നടക്കുന്നില്ല.
ബജറ്റിൽ വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. യു.പി.എ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. ശോഭാ സുരേന്ദ്രന്റെയടക്കം നേതാക്കളുടെ പ്രതികരണങ്ങൾക്ക് മറുപടിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സിറ്റി ജില്ല പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.