ബി.ജെ.പി വീണ്ടും ക്രൈസ്തവ ഭവനസന്ദർശനത്തിന്
text_fieldsകോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്രൈസ്തവ ഭവനസന്ദർശനത്തിന് വീണ്ടും ബി.ജെ.പി. കോട്ടയത്ത് നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് ക്രിസ്മസ് കാലത്ത് ക്രിസ്തീയ ഭവനങ്ങൾ സന്ദർശിക്കാനുള്ള തീരുമാനം. ഈസ്റ്റര്‍ ദിനത്തില്‍ സംസ്ഥാനവ്യാപകമായി ക്രൈസ്തവ വീടുകളും ദേവാലയങ്ങളും ബി.ജെ.പി സന്ദർശിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് പുതിയ തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘സ്നേഹയാത്ര’ എന്ന് പേരിട്ട ഭവനസന്ദര്‍ശനം ഈ മാസം 20 മുതല്‍ 30 വരെയാണ്. ക്രിസ്മസ് സന്ദേശം കൈമാറാനും സൗഹൃദം പുതുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിലൂടെ തുടക്കമിടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ പദയാത്ര നടത്തും. അതേസമയം, സ്ഥാനാർഥി ചർച്ചകളിലേക്ക് യോഗം കടന്നില്ല.എൻ.ഡി.എ വിപുലീകരിക്കാനും ധാരണയായി. പല പാര്‍ട്ടികളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്ന് എം.ടി. രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

