Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികളുടെ നന്മ...

മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങൾക്ക് പിന്തുണ; വി.ഡി. സതീശനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

text_fields
bookmark_border
മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങൾക്ക് പിന്തുണ; വി.ഡി. സതീശനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും, നേമം എം.എൽ.എ കൂടിയായ അദ്ദേഹം പങ്കു​വെച്ചു.

മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബി.ജെ.പി/എൻ.ഡി.എ പിന്തുണക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അതേസമയം, ജനവിരുദ്ധനയങ്ങളെ ശക്തമായി എതിർക്കും. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹവുമായി ച‍ർച്ച ചെയ്തു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബി.ജെ.പി/എൻ.ഡി.എ പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev ChandrasekharKerala CMVD SatheesanBJP
News Summary - BJP State President Rajeev Chandrasekhar Meets Chief Minister VD Satheesan
Next Story