Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2020 2:43 PM GMT Updated On
date_range 2 Nov 2020 2:43 PM GMTപരിഭവമുള്ള നേതാക്കളെ നേരിൽ കാണും -കെ. സുരേന്ദ്രൻ
text_fieldsbookmark_border
തൃശൂർ: പരിഭവമുള്ള നേതാക്കളെ താൻ നേരിൽ കാണുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവമായ ശ്രമമുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ പരസ്യമായി വിമർശനമുയർത്തിയതിന് പിന്നാലെ മുതിർന്ന നേതാവ് കൂടിയായ പി.എം വേലായുധനും വിമർശനവുമായി രംഗത്ത് വന്നതോടെയാണ് വിഷയത്തിൽ സുരേന്ദ്രൻ പ്രതികരിക്കുന്നത്.
കേരളത്തിലെ പാർട്ടിയുടെ പുനഃസംഘടന കേന്ദ്ര നേതൃത്വത്തിന്‍റെ അറിവോടെയാണ്. ദീർഘകാലമായി പാർട്ടി പദവികൾ നൽകിയിട്ടുള്ളയാളാണ് പി.എം വേലായുധൻ. മാധ്യമങ്ങൾ കുത്തി ചോദിച്ചപ്പോൾ പറയിപ്പിച്ചതാണ്.
പുനഃസംഘടനയിൽ 40 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തി. അപ്പോൾ പഴയ കുറച്ച് ആളുകൾ ഒഴിവായി. നേതാക്കളുടെ വിമർശനങ്ങളും പരിഭവങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉടൻ തന്നെ പരിഹാരമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Next Story