‘അയ്യപ്പസംഗമം രാഷ്ട്രീയ നാടകം, മുഖ്യമന്ത്രി നാസ്തികൻ’ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അയ്യപ്പസംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ നാടകമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്റ്റാലിൻ എന്നാണ് അയ്യപ്പ ഭക്തനായതെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു വൈറസാണെന്ന് വിശേഷിപ്പിച്ച സ്റ്റാലിനും ഹിന്ദുക്കളെ ദ്രോഹിച്ച മുഖ്യമന്ത്രിയും അവിടെ പോകരുതെന്നാണ് നിലപാട്.
സർക്കാർ പരിപാടിയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്, പിന്നെങ്ങിനെയാണ് ഇതേക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി നാസ്തികനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഭക്തരാണോ അതോ നാസ്തികനായ മുഖ്യമന്ത്രിയാണോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സംസാരിക്കേണ്ടത്. ഭക്തൻമാരായ ഞങ്ങൾ പറയുന്നത് ഉൾക്കൊള്ളണം. വിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയാണോ ഇത്തരം പരിപാടി നടത്തേണ്ടത്.
നാട്ടിലെ മുസ്‍ലിം സമുദായത്തിനെതിരെ പരാമർശമുന്നയിച്ച ഒരാളെ ആ സമുദായത്തിന്റെ പരിപാടിക്ക് ക്ഷണിക്കാൻ മുഖ്യമന്ത്രി തയ്യാറാവുമോ. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലിലായ ആയിരക്കണക്കിന് ആളുകളെ മറന്നിട്ടില്ല. ഹിന്ദുവോട്ടുബാങ്ക് ലക്ഷ്യമാക്കിയാണ് പരിപാടിയെങ്കിൽ അത് പറയണം.
വിരട്ടരുത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് ബി.ജെ.പിയുടെ നിലപാടല്ല, നിലപാട് മുന്നോട്ടുവെക്കുകയാണ് ചെയ്യുന്നത്. ഹിന്ദുക്കൾക്കെതിരെ തുടരെ വിമർശനമുന്നയിക്കുന്ന സ്റ്റാലിനെയും പാർട്ടിയെയും വിളിക്കുന്നത് ശരിയല്ല.
തനിക്ക് കേരളത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അഞ്ചര ലക്ഷം കോടി കടം ജനങ്ങളുടെ തലയിൽ വെച്ച, രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ സൃഷ്ടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തെ പോലെ ഒരു വിദ്വാനല്ല താനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

