Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയെ 'കൊല്ലുന്ന രാജാവെ'ന്ന്​ ആക്ഷേപിച്ച്​​ ബി.ജെ.പി വക്താവ്​

text_fields
bookmark_border
പ്രധാനമന്ത്രിയെ കൊല്ലുന്ന രാജാവെന്ന്​ ആക്ഷേപിച്ച്​​ ബി.ജെ.പി വക്താവ്​
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയെ 'കൊല്ലുന്ന രാജാവെ'ന്ന്​ വിളിച്ചാക്ഷേപിച്ച്​ സംസ്ഥാന ബി.ജെ.പി വക്താവ്​. സംയുക്ത സേന മേധാവി ബിപിൻ റാവത്തി​െൻറ മരണത്തിൽ അനുശോചിച്ച്​ സമൂഹമാധ്യമത്തിലാണ്​ ബി.ജെ.പി വക്താവായ സന്ദീപ്​ വചസ്​പതിയുടെ കുറിപ്പ്​.

'കൊല്ലുന്ന രാജാവിന്​ തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേ​ന്ദ്ര മോദിയും അജിത്​ ഡോവലും ബിപിൻ റാവത്തും' എന്ന്​ സന്ദീപ്​​ വിശേഷിപ്പിക്കുന്നു. കൊല്ലുന്ന പ്രധാനമന്ത്രിക്ക്​ വേണ്ടി തിന്നുന്നവരാണ്​ ദേശീയ സുരക്ഷ ഉപദേഷ്​ടാവായ അജിത്​ ഡോവലിനെയും സേനാ മേധാവിയുമെന്ന പരാമർശ​ം വലിയ വിവാദമായി. നിരവധി ​ട്രോളുകളും പ്രചരിച്ചു.


​'ശാഖയിലെ കുറുവടി തലക്ക്​ കൊണ്ടതാണ്​', 'രായാവ്​ ജനങ്ങളെ കൊല്ലുകയാണെന്ന്​ വിളിച്ചുപറയാൻ ജി കാണിച്ച ധൈര്യം അപാരം', 'കൊല്ലുന്ന രാജാവിന്​ തിന്നുന്ന മന്ത്രി? എന്ത് തരം അനുശോചനമാണിത്​ മിത്രമേ?'... എന്നിങ്ങനെ പോവുന്നു ട്രോളുകൾ. എന്നാൽ ട്രോളുന്നവരെ തെറി പറഞ്ഞും ​സന്ദീപിനെ പിന്തുണച്ചും ബി.ജെ.പി അനുകൂലികളും രംഗത്തുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPmilitary chopper crash
News Summary - BJP spokesperson criticizes PM Modi in military chopper crash fb post
Next Story