Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ സി.പി.എമ്മിനോട്​ മൃദുസമീപനം; ഉന്നം കോൺഗ്രസ്​ -രാഹുൽ ഗാന്ധി

text_fields
bookmark_border
ബി.ജെ.പിക്ക്​ സി.പി.എമ്മിനോട്​ മൃദുസമീപനം; ഉന്നം കോൺഗ്രസ്​ -രാഹുൽ ഗാന്ധി
cancel

കൽപറ്റ: കോൺഗ്രസിനെ​ ആക്രമിക്കുന്ന ബി.ജെ.പിയും മോദി സർക്കാറും കേരളത്തിലെ സി.പി.എമ്മിനോട്​ മൃദു സമീപനമാണ്​ പുലർത്തുന്നതെന്ന്​ വയനാട് എം.പിയും കോണ്‍ഗ്രസ്​ ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കോൺഗ്രസ്​ സർക്കാറുകളെ വേട്ടയാടുന്ന സി.ബി.ഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലെ ഇടതു സർക്കാരിനോട്‌ മൃദുസമീപനമാണ്​. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാനാണ് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും താല്പര്യം.

സി.പി.എമ്മിനെയാണോ കോൺഗ്രസിനെയാണോ ബി.​ജെ.പി കൂടുതൽ ആക്രമിക്കുന്നതെന്ന്​ പത്രവാർത്തകൾ നോക്കിയാൽ മനസ്സിലാകും. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്​ഥാനങ്ങളിലും സി.ബി.ഐ പോലുള്ള ഏജൻസികളെ ബി.ജെ.പി ഉ​പയോഗിക്കുകയാണ്​. എന്നാൽ, അങ്ങനൊരു സംഭവം കേരളത്തിൽ ഇല്ല. അത്തരം സമ്മർദം നരേന്ദ്രമോദി സർക്കാർ കേരളത്തിൽ ചെലുത്തുന്നില്ല. കേരളത്തിലെ കേസുകളിൽ സി.ബി.ഐക്കും ബി.ജെ.പിക്കും ഒരുസമ്മർദവുമില്ല. പ്രധാനമന്ത്രി ആക്രമിക്കുന്നത്​ കേരള മുഖ്യമന്ത്രിയെയാണോ കോൺഗ്രസ്​ നേതാക്കളെയാണോ എന്ന്​ എല്ലാവർക്കുമറിയാവുന്ന കാര്യമാണ്​ -രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലായിട്ടില്ല. അത്​ മനസിലാക്കിയാല്‍ എല്ലാവരും തെരുവിലിറങ്ങുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് വേണ്ടി പ്രധാനമന്ത്രി മോദി കർഷകരെ കൊള്ളയടിക്കാൻ സഹായം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmbjpRahul Gandhicongress
News Summary - BJP soft on CPM; target is Congress - Rahul Gandhi
Next Story