Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷിനെതിരായ പ്രമേയത്തിൽ തിരുത്ത് ആവശ്യപ്പെട്ട് ബിജെപി; സ്പീക്കർക്ക് കത്ത് നൽകി

text_fields
bookmark_border
ഗ്യാനേഷിനെതിരായ പ്രമേയത്തിൽ തിരുത്ത് ആവശ്യപ്പെട്ട് ബിജെപി; സ്പീക്കർക്ക് കത്ത് നൽകി
cancel

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ചുമതലയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ബിജെപി കത്ത് നൽകി. പ്രമേയം ഐകക​​ണേ്ഠ്യന സഭ പാസാക്കി എന്നത് തിരുത്തണമെന്നാണ് ആവശ്യം. ബി.ജെ.പി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എംഎൽഎയാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയത്.

എതിർപ്പ് രേഖപ്പെടുത്തുന്നവർ കൈപൊക്കാൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ സഭയിലെ ബിജെപിയുടെ മൂന്ന് അംഗങ്ങൾ കൈ ഉയർത്തിയിരുന്നുവെന്ന് കത്തിൽ പറഞ്ഞു. എന്നാൽ, ഇന്നലെ സഭ പാസാക്കിയ പ്രമേയത്തിൽ ഐകക​​ണേ്ഠ്യന എന്നാണ് രേഖപ്പെടുത്തിയത്. സഭാ രേഖയിൽ ഇത് തിരുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്താദ്യമായാണ് ഗ്യാനേഷ് കുമാറിനെതിരെ ഒരു നിയമസഭ പ്രമേയം പാസാക്കുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ പേരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതി പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭയില്‍ ഹാജരായ മുഴുവന്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് പാസായത്. മൂന്ന് ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.

ഭരണകൂട സ്വാധീനങ്ങൾക്ക് വഴങ്ങാതെ പൂർണമായി നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലവിലെ പ്രവർത്തനങ്ങൾ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കമീഷന്റെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഗുരുതര ആശങ്കകളും ആരോപണങ്ങളും ഉയർന്ന സാഹചര്യമാണുള്ളത്. വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്.

1950ലെ ജന പ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളും അനുസരിച്ച് ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയാറാക്കുന്നതിന് ഇ.ആർ.ഒമാർക്കുണ്ടായിരുന്ന അധികാരം സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ഇല്ലാതാക്കിയെന്ന വാർത്തകൾ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സി.പി.എമ്മിലെ രണ്ട് അംഗങ്ങളും ബി.ജെ.പിയിലെ രണ്ട് അംഗങ്ങളും ഭേദഗതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല. എസ്.ഐ.ആറിലൂടെ ‘ലക്ഷക്കണക്കിന് വോട്ടര്‍മാരെ’ പുറത്താക്കി എന്നതിന് പകരം കോടിക്കണക്കിന് വോട്ടര്‍മാരെ പുറത്താക്കിയെന്ന സജി ചെറിയാന്‍റെ ദേഭഗതി നിർദേശം പ്രതിപക്ഷ നേതാവ് കൂടി വാക്കാല്‍ ഉന്നയിച്ചതോടെ മുഖ്യമന്ത്രി അംഗീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP seeks correction in Gyanesh resolution, writes to Speaker
Next Story