Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി സീൽ:...

ബി.ജെ.പി സീൽ: റിപ്പോർട്ട്​ കേന്ദ്രകമീഷന്​ കൈമാറും

text_fields
bookmark_border
ബി.ജെ.പി സീൽ: റിപ്പോർട്ട്​ കേന്ദ്രകമീഷന്​ കൈമാറും
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക​യ​ച്ച സ​ർ​ക്കു​ല​റി​ൽ ബി.​ജെ.​പി സീ​ൽ വ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ കൈ​മാ​റു​മെ​ന്ന്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ർ. റി​പ്പോ​ർ​ട്ട്​ താ​ൻ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​തി​നു​ശേ​ഷം കേ​ന്ദ്ര​ക​മീ​ഷ​ന്​ അ​യ​ക്കും. അ​വി​ടെ നി​ന്നു​ള്ള നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സൈ​ബ​ർ പ​ട്രോ​ളി​ങ്ങി​ന്റെ ഭാ​​ഗ​മാ​യി ഉ​ദ്യോ​​ഗ​സ്ഥ​ർ എ​ല്ലാ ജി​ല്ല ക​ല​ക്ട​ർ​മാ​രു​ടെ ഓ​ഫി​സു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ർ സൈ​ബ​റി​ട​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ക​മീ​ഷ​ന്റെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ വ​ര്‍ഗീ​യ പ​രാ​മ​ർ​ശ വി​ഷ​യ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ എ​ടു​ത്ത ന​ട​പ​ടി, ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം എ​ന്നി​വ​യെ​ല്ലാം കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ അ​യ​ച്ചി​ട്ടു​ണ്ട്. അ​വി​ടെ നി​ന്നു​ള്ള നി​ർ​ദേ​ശം കാ​ത്തി​രി​ക്കു​ക​യാ​ണ്. നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommisonBJP
News Summary - BJP Seal Report will be handed over to the Central Commission
Next Story