Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല, രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളാണ് ഇവിടെ കിടന്ന് ചാടുന്നത്' : സഭാ പിതാക്കന്മാർക്കെതിരെ പി.സി. ജോർജ്

text_fields
bookmark_border
ക്രിസ്ത്യാനികളെ ബി.ജെ.പി ചുമക്കുന്നത് മാന്യത കൊണ്ടെന്നും പരാമർശം
പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല, രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളാണ് ഇവിടെ കിടന്ന് ചാടുന്നത് : സഭാ പിതാക്കന്മാർക്കെതിരെ പി.സി. ജോർജ്
cancel

പൂഞ്ഞാർ : സഭാ പിതാക്കന്മാർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജ്. ബി.ജെ.പിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത്. ഇന്ത്യയിൽ ആകെ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനികൾ ഉള്ളൂ. എന്നിട്ടാണ് ഇവിടെ കിടന്ന് ചാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എന്ന് കേട്ടാൽ ഹാലിളകുന്ന ചില പിതാക്കന്മാരുണ്ട്. അവർക്ക് തലയ്ക്ക് സ്ഥിരതയില്ല. എന്ത് ഊളത്തരവും വിളിച്ചുപറയുന്ന രീതി പിതാക്കന്മാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അം​ഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ല. പുതിയ നിയമഭേദഗതികളിൽ ആർക്കും ആശങ്ക വേണ്ട. കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയധികം ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല.. യാഥാർത്ഥ്യങ്ങൾ ഒളിച്ചുവെച്ച് സംസാരിക്കരുതെന്നും അതുകൊണ്ടാണ് താൻ കടുപ്പിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "BJP Respects Christians Despite Small Numbers": P.C. George Slams Church Leaders for Anti-BJP Stance
Next Story