Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ സാംസ്കാരിക...

കേരളത്തിലെ സാംസ്കാരിക നായകർക്കെതിരെ ബി.ജെ.പി പ്രമേയം

text_fields
bookmark_border
കേരളത്തിലെ സാംസ്കാരിക നായകർക്കെതിരെ ബി.ജെ.പി പ്രമേയം
cancel

കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകർ മനുഷ്യത്തമില്ലാത്തവരാണന്ന് ബി.ജെ.പിയുടെ കോർ കമ്മിറ്റിയിൽ രാഷ്ട്രീയ പ്രമേയം. ബുധനഴ്ച കോട്ടയത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അവതരിപ്പിച്ച പ്രമേയത്തിലാണ് സാംസ്കാരിക നായകർക്കെതിരെ പരാമർശം. അവാർഡുകൾക്ക്  മുമ്പില്‍ സാംസ്‌കാരിക നായകര്‍ മനുഷ്യത്വവും ധാർമികതയും പണയപ്പെടുത്തുന്നവരുടെ നീതി ബോധത്തെ സാംസ്കാരിക കേരളം വിലയിരുത്തണം. കേരളത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടുമ്പോൾ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകൻമാരും മൗനം പാലിക്കുകയാണ്.  ഇവരുടെ നീതിബോധം സാംസ്‌കാരിക കേരളം പരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

എം.ടിയുടെയും കമലിന്റെയും നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. തിയറ്ററുകളിലെ ദേശീയഗാനം, കമലിനും എം.ടിക്കും എതിരായ പരാമര്‍ശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേരളത്തിലെ നിരവധി സാംസ്‌കാരിക നായകര്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഇടത് സർക്കാർ പരാജയപ്പെട്ടുവെന്നും പ്രമേയത്തിലുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp resolution
News Summary - Bjp resolution against kerala writers
Next Story