Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ നുണയന്ത്രം റീചാർജ് ചെയ്യുന്നത് ബി.ജെ.പി -വൃന്ദ കാരാട്ട്

text_fields
bookmark_border
brinda karat
cancel
camera_alt

ഉദിനൂരിൽ നടന്ന എൽ.ഡി.എഫ‌് തെരഞ്ഞെടുപ്പ‌് പൊതുയോഗം പോളിറ്റ‌്ബ്യൂറോ അംഗം വൃന്ദ കാരാട്ട‌് ഉദ‌്ഘാടനം ചെയ്യുന്നു

പടന്ന (കാസർകോട്​): ചെന്നിത്തലയുടെ നുണയന്ത്രം റീ ചാർജ് ചെയ്യുന്നത് ബി.ജെ.പിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട്. ഉദിനൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാവിലെ ഉണർന്നാൽ വീട്ടിലെ നുണയന്ത്രത്തിൽനിന്നും നുണ ഉൽപ്പാദിപ്പിച്ച് പ്രചരിപ്പിക്കുകയാണ് ചെന്നിത്തല. എന്നാൽ, ആ നുണകൾക്കെല്ലാം നിമിഷ നേരങ്ങളുടെ ആയുസ്സ്​ മാത്രമാണുള്ളത്.

വികസനമില്ല എന്നാണ് യു.ഡി.എഫും ബി.ജെ.പി.യും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർ ചെയ്യേണ്ടത് ഒരു വാഹനത്തിൽ കയറി കേരളത്തിലെ സ്കൂൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ പോയി അവയൊക്കെ ഒന്ന് സന്ദർശിക്കണം. അപ്പോഴറിയാം കേരളത്തിന്‍റെ മാറ്റം. ഇന്ത്യയിലെ കോൺഗ്രസിന്‍റെ അവസ്ഥ ഉപ്പുവെച്ച കലം പോലെയായി.

കേരളത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസനം ലോക പ്രശംസ പിടിച്ച് പറ്റിയതാണ്. ഇങ്ങനെ ഒരു വികസനം കോൺഗ്രസോ ബി.ജെ.പിയോ ഭരിക്കുന്ന സംസ്ഥാനത്ത് കാണാൻ പറ്റില്ല. കേരളത്തിൽ ഇപ്പോൾ അലയടിക്കുന്നത് ഒറ്റ മുദ്രാവാക്യം ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് പിണറായി വിജയൻ എന്ന് മാത്രമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

വി.കെ. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, സ്ഥാനാർഥി എം. രാജഗോപാലൻ, വി. വി. കൃഷ‌്ണൻ, സാബു എബ്രഹാം, പി. ജനാർദനൻ, പി.സി. ഗോപാലകൃഷ‌്ണൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സി. കുഞ്ഞികൃഷ‌്ണൻ സ്വാഗതം പറഞ്ഞു. രാഷ‌്ട്രീയ പൂരക്കളി, തിരുവാതിര, തെരുവുനാടങ്ങൾ, ഫ‌്ളാഷ‌്മോബ‌് എന്നീ കലാപരിപാടികളും അരങ്ങേറി.

നീതിക്കായി വാളയാറിലെ അമ്മക്കൊപ്പം –വൃന്ദ കാരാട്ട്

കാ​ഞ്ഞ​ങ്ങാ​ട്: നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വാ​ള​യാ​റി​ലെ അ​മ്മ​യോ​ടൊ​പ്പ​മാ​ണ്​ സി.​പി.​എ​മ്മെ​ന്ന്​ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. കാ​ഞ്ഞ​ങ്ങാ​ട്ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​മ്മ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. എ​ന്നും കു​ടും​ബ​ത്തി​െൻറ കൂ​ടെ​യു​ണ്ടാ​കും. ധ​ർ​മ​ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​യി നി​ൽ​ക്കു​ന്ന​ത് അ​വ​രു​ടെ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​മാ​ണ്. പ്ര​തി​പ​ക്ഷം സ​ർ​ക്കാ​റി​നെ​തി​രെ എ​ന്തു പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ലും എ​ൽ.​ഡി.​എ​ഫ് വി​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രും. റേ​ഷ​ൻ ക​ട​ക​ളി​ൽ​പോ​യി ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ന​രേ​ന്ദ്ര മോ​ദി അ​ന്വേ​ഷി​ക്ക​ണം. ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളെ കു​റി​ച്ചും. റി​ല​യ​ൻ​സി​‍െൻറ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ണ് മോ​ദി. ഭ​ര​ണ​ത്തു​ട​ർ​ച്ച കി​ട്ടി​യാ​ൽ കേ​ര​ളം ന​ശി​ക്കു​മെ​ന്ന് എ.​കെ.​ആ​ൻ​റ​ണി പ​റ​ഞ്ഞ​ത് എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഗു​രു​വാ​യൂ​രി​ൽ ലീ​ഗി​‍െൻറ സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും വൃ​ന്ദ ചോ​ദി​ച്ചു.

Show Full Article
TAGS:assembly election 2021 brinda karat 
News Summary - BJP recharges Chennithala's lie machine -brinda Karat
Next Story