ജനത്തെ വലച്ച് ബി.െജ.പി വഴിതടയൽ സമരം
text_fieldsബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനംചെയ്ത റോഡ് ഉപരോധം ജനങ്ങളെ വലച്ചു. തലസ്ഥാന ജില്ലയിൽ കിഴക്കേകോട്ടക്ക് സമീപം ഓവര്‍ബ്രിഡ്ജ്, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് റോഡ് ഉപരോധം നടന്നത്. രാവിലെ പത്തോടെ അഞ്ചിടങ്ങളിലും റോഡ് തടയൽ തുടങ്ങി. റോഡിൽ ഇറങ്ങിയവരെല്ലാം കുടുങ്ങി.

എറണാകുളത്ത് റോഡ് ഉപരോധം നടന്ന മൂന്നിടങ്ങളിൽ ൈവറ്റിലയിലും മൂവാറ്റുപുഴയിലും നേരിയ സംഘർഷം. അങ്കമാലിയിൽ ഗതാഗതം സ്തംഭിപ്പിച്ചു. ൈവറ്റിലയിൽ ദേശീയ പാതയുടെ ഒരു ഭാഗത്ത് റോഡിന് നടുവിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. വാഹനങ്ങൾ കടത്തിവിടാനുള്ള പൊലീസ് ശ്രമം ഒരു കൂട്ടം പ്രവർത്തകർ എതിർത്തത് സംഘർഷത്തിന് ഇടയാക്കി. ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. മൂവാറ്റുപുഴയിൽ കച്ചേരിത്താഴത്ത് ഉപരോധത്തിനിടെ കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും ഉപരോധം തീരുംവരെ ഗതാഗതക്കുരുക്ക് തുടർന്നു.

കോഴിക്കോട് പാളയം, വടകര, താമരശ്ശേരി, െകായിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിലായിരുന്നു വഴിതടയൽ. താമരശ്ശേരിയിൽ ഉപരോധത്തിനിടെയെത്തിയ ബൈക്ക് യാത്രികനെ ബി.ജെ.പിക്കാർ മർദിച്ചു. പരിക്കേറ്റ ഇദ്ദേഹം പരാതി നൽകാതെ രക്ഷപ്പെട്ടു. വടകരയിൽ കോട്ടയം-പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ല് തകർത്തു. വടകരയിൽ ബി.ജെ.പി. നേതാക്കളുള്‍പ്പെടെ 200 പേർക്കെതിരെ കേസെടുത്തു.
വയനാട് കൽപറ്റയിൽ ദേശീയപാത ഉപരോധിക്കാൻ എത്തിയത് 50ഓളം പ്രവർത്തകർ മാത്രം. കണ്ണൂർ കാൽടെക്സിലും തലശ്ശേരി കോടതി റോഡിലുമാണ് ഉപരോധം നടന്നത്. രണ്ടിടത്തും പ്രവർത്തകർ കുറവായിരുന്നു. കണ്ണൂർ നഗരത്തിൽ പൊലീസ് വൻസന്നാഹം ഒരുക്കിയെങ്കിലും സമാധാനപരമായാണ് സമരം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
