പ്രശ്നങ്ങൾക്കിടയിൽ ഇന്ന് ബി.ജെ.പി ഭാരവാഹി യോഗം; കർശന താക്കീതിന് സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് േചരും. പുതുതായി കേരളത്തിലെ ബി.ജെ.പിയുടെ ചുമതല ഏറ്റെടുത്ത സി.പി. രാധാകൃഷ്ണെൻറ സാന്നിധ്യത്തിൽ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ കെ. സുരേന്ദ്രൻ പക്ഷത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങളാകും നടക്കുക. യോഗത്തിൽ സുരേന്ദ്രനെതിരായ കടന്നാക്രമണത്തിന് ഒരുവിഭാഗം തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടെങ്കിലും അത് വിലപ്പോവില്ലെന്നാണ് ഒൗദ്യോഗികപക്ഷം വൃത്തങ്ങൾ നൽകുന്ന വിവരം.
ഗ്രൂപ് പോരുകളിലൂടെ അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പാണ് ബി.ജെ.പി ദേശീയ നേതൃത്വവും ആർ.എസ്.എസും നൽകുന്നത്. അതിനനുസരിച്ചുള്ള മുന്നറിയിപ്പാകും യോഗത്തിലും നേതൃത്വം നൽകുക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. അതിനൊപ്പം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക കൂടി ലക്ഷ്യമുണ്ട്.
സി.പി. രാധാകൃഷ്ണന് പരസ്യപ്രസ്താവന നടത്തിയ മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം സംസാരിക്കാനാണ് സാധ്യത. എന്നാൽ അതിെൻറ ആവശ്യമിെല്ലന്ന നിലപാടിലാണ് ഒൗദ്യോഗിക വിഭാഗം.
പുനഃസംഘടന, സംഘടന ചുമതല എന്നീ വിഷയങ്ങളിൽ ഗ്രൂപ് ഭേദമില്ലാതെ അതൃപ്തി പാർട്ടിക്കുള്ളിലുണ്ട്.