ഉൗണിന് ബീഫുണ്ടൊ? അബ്ദുല്ലക്കുട്ടിയെ ട്രോളി നെറ്റിസൺസ്; ഉമ്മ 'കൈക്ക്'മുറിക്കുമോയെന്നും ചോദ്യം
text_fieldsബി.ജെ.പി ദേശീയ പ്രസിഡൻറായി നിയമിതനായശേഷം കേരളത്തിലെത്തിയ അബ്ദുല്ലക്കുട്ടിയെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ. തറവാട്ടിൽ നടന്ന ആഘോഷം എന്ന കുറിപ്പോടെ അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് ട്രോളന്മാർക്ക് ആഘോഷമായത്. ചിത്രങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കാണാമായിരുന്നു. 'ഇന്ന് തറവാട്ടിൽ വലിയ ആഘോഷമായിരുന്നു, മരുമക്കളുടെ വക. ദേശീയ വൈസ് പ്രസിഡൻറ് സ്വീകരണം. ഉമ്മ കേക്ക് മുറിക്കും, വിഭവ സമൃദമായ ഭക്ഷണത്തിനും നേതൃത്വം നൽകി'-എന്നായിരുന്നു അബ്ദുല്ലക്കുട്ടി കുറിച്ചത്.
ഉൗണിന് ബീഫുണ്ടൊ എന്നായിരുന്നു നെറ്റിസൺസിെൻറ പ്രധാന സംശയം. ധാരാളംപേർ ഇത്തരം ചോദ്യങ്ങൾ പോസ്റ്റിൽ കമൻറ് ചെയ്തിട്ടുണ്ട്. പോസ്റ്റിലെ ഒരു അക്ഷരത്തെറ്റും ട്രോളന്മാർ ആഘോഷമാക്കിയിട്ടുണ്ട്. ഉമ്മ കേക്ക് മുറിക്കും എന്നിടത്ത് ആദ്യം ഉണ്ടായിരുന്നത് ഉമ്മ 'കൈക്ക്' മുറിക്കും എന്നായിരുന്നു. പിന്നീടിത് തിരുത്തുകയായിരുന്നു. ഇതുസംബന്ധിച്ചും നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

