Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസ്​...

ഐ.എസ്​ റിക്രൂട്ട്​മെന്‍റ്​ കേന്ദ്രമായി കേരളം മാറിയെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ

text_fields
bookmark_border
ഐ.എസ്​ റിക്രൂട്ട്​മെന്‍റ്​ കേന്ദ്രമായി കേരളം മാറിയെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ
cancel

ന്യൂഡൽഹി: ഐ.എസിന്‍റെ റിക്രൂട്ടിങ്​ കേന്ദ്രമായി കേരളം മാറിയെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. തീവ്രവാദം, സ്വർണക്കടത്ത്​ എന്നിവയാണ്​ കേരളത്തിൽ നടക്കുന്നത്​. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത്​ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്​ പുതുതായി നിർമിച്ച ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ്​ ഉദ്​ഘാടനം ചെയ്​ത്​ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസംഗത്തിലാണ്​​ നദ്ദയുടെ പരാമർശം.

കോവിഡ്​ പ്രതിരോധിക്കാനുള്ള നടപടികളിൽ കേരളം പങ്കുവഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിനായി പ്രത്യേക പാക്കേജ്​ അനുവദിച്ചുവെന്നും നദ്ദ കൂട്ടിച്ചേർത്തു. ഐ.എസ്​ ബന്ധമാരോപിച്ച്​ എൻ.ഐ.എ രണ്ട്​ പേരെ അറസ്റ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ പ്രതികരണം.

ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്​റ്റ്​ ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J.P Nadda
News Summary - BJP national president says Kerala has become an IS recruitment center
Next Story