മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം വിശദീകരണം തേടി
text_fieldsകോട്ടയം: സൂക്ഷ്മ പരിശോധനയിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക മൂന്നിടത്ത് തള്ളിയ സംഭവത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം വിശദീകരണം തേടി. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിനോടും സംഭവത്തെക്കുറിച്ച് ദേശീയ നേതൃത്വം വിവരങ്ങൾ ആരാഞ്ഞു. പത്രിക തള്ളപ്പെട്ടത് ഞെട്ടിെച്ചന്നും പിന്നിൽ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാവിെല്ലന്നും നേതാവ് മറുപടി നൽകി.
തിങ്കളാഴ്ച രാവിലെതന്നെ ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനും നേതൃത്വം നിർദേശിച്ചു. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തുമാണ് പത്രിക തള്ളിയത്. വോട്ടുകച്ചവടമടക്കം ബി.ജെ.പി ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ശരിവെക്കുന്നതായി പത്രിക തള്ളലെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. പ്രധാനമന്ത്രിയും അമിത് ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിേലക്ക് വരാനിരിെക്കയാണ് മൂന്നിടത്ത് പത്രിക തള്ളപ്പെട്ടത്. ഇതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടോയെന്നാണ് ദേശീയ നേതൃത്വം പരിശോധിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ 22,000 വോട്ടും ഗുരുവായൂരിൽ കാൽലക്ഷത്തിലധികം വോട്ടും ബി.ജെ.പി നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.