Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജരസീത് അച്ചടിച്ച സംഭവം: ബി.ജെ.പി അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
Kerala BJP
cancel

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍റെ നടത്തിപ്പിനായി പണം പിരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ച സംഭവത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് ബി.ജെ.പി ജില്ലാ അധ്യക്ഷൻ സ്ഥിരീകരിച്ചു.

വടകരയിലെ പ്രസിലാണ് വ്യാജരസീത് അച്ചടിച്ചതെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2016 സെപ്തംബർ 23, 24, 25 തീയതികളിലായിരുന്നു കോഴിക്കോട് ബി.ജെ.പി ദേശീയ കൗൺസിൽ നടന്നത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 5,000 മുതൽ 50,000 രൂപവരെ പിരിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ ആകെ ഒരു കോടി രൂപക്ക് മുകളിൽ സമാഹരിച്ചെന്നുമാണ് വിവരങ്ങൾ.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bjp naional council- kerala news
Next Story