Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞക്കിടെ ജയ്...

സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം വിളിച്ച്​ ബി.ജെ.പി അംഗം; അല്ലാഹു അക്ബർ വിളിച്ച്​ ലീഗ് പ്രവർത്തകർ

text_fields
bookmark_border
സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം വിളിച്ച്​ ബി.ജെ.പി അംഗം; അല്ലാഹു അക്ബർ വിളിച്ച്​ ലീഗ് പ്രവർത്തകർ
cancel

മ​ഞ്ചേ​ശ്വ​രം (കാ​സ​ർ​കോ​ട്): മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നി​ടെ ജ​യ് ശ്രീ​റാം വി​ളി​യു​മാ​യി ബി.​ജെ.​പി പ്ര​തി​നി​ധി. ഇ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​ല്ലാ​ഹു അ​ക്ബ​ർ വി​ളി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു.

17ാം വാ​ർ​ഡ്​ അ​ടു​ക്ക​യി​ൽ നി​ന്ന്​ വി​ജ​യി​ച്ച ബി.​ജെ.​പി അം​ഗ​വും യു​വ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബി. ​കി​ഷോ​ർ കു​മാ​ർ ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്ക​ഴി​ഞ്ഞ ഉ​ട​നെ​യാ​ണ് മൈ​ക്കി​ലൂ​ടെ ജ​യ് ശ്രീ​റാം വി​ളി​ച്ച​ത്. ഈ ​സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രു​ക​യും അ​ല്ലാ​ഹു അ​ക്ബ​ർ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​സ്​​ലിം​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടി.​എ. മൂ​സ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ചു. പി​ന്നീ​ട് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് പു​ന​രാ​രം​ഭി​ച്ചു. കി​ഷോ​ർ കു​മാ​ർ അ​ട​ക്കം നാ​ലു പേ​രാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ.

സ​ത്യ​പ്ര​തി​ജ്ഞ​ക്കി​ടെ ജ​യ്ശ്രീ​റാം വി​ളി​ച്ച ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള അ​നാ​ദ​ര​വും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് കോ​ട്ടം സം​ഭ​വി​ക്കു​ന്ന​തു​മാ​ണെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം ലീ​ഗ് മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​ൾ​ഡ​ൻ മൂ​സ​ക്കു​ഞ്ഞി വ​ര​ണാ​ധി​കാ​രി​ക്ക് പ​രാ​തി ന​ൽ​കി. ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jai ShriramBJP memberMuslim League MemberAllah Akbar
News Summary - BJP member calls Jai Shriram during swearing-in; League activists calling on Allah Akbar
Next Story