Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ജില്ലയുമായി...

ശബരിമല ജില്ലയുമായി ബി.ജെ.പി പ്രകടന പത്രിക

text_fields
bookmark_border
bjp
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ജി​ല്ല​യാ​ക്കും, പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ ജി.​എ​സ്.​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും, ല​വ്​​ജി​ഹാ​ദ്​ ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണം തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി​ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക​ട​ന പ​ത്രി​ക.

ശ​ബ​രി​മ​ല ത​ന്നെ​യാ​കും ഇ​ക്കു​റി​യും മു​ഖ്യ പ്ര​ചാ​ര​ണാ​യു​ധം. ​ശ​ബ​രി​മ​ല ജി​ല്ല​യാ​ക്കു​ന്ന​ത്​ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ പേ​ര്​ മാ​റ്റി​യാ​ണോ​യെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ർ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നേ പ്ര​ക​ട​ന പ​ത്രി​ക​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ​വെ​ന്ന്​ ബി.​ജെ.​പി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

നി​കു​തി ഏ​കീ​ക​രി​ച്ചാ​ൽ 60 രൂ​പ​ക്ക്​ താ​െ​ഴ പെ​ട്രോ​ൾ ന​ൽ​കാ​മെ​ന്നും അ​തി​നാ​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ പെ​ട്രോ​ളി​നെ ജി.​എ​സ്.​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ്​ മ​റ്റൊ​രു വാ​ഗ്​​ദാ​നം. ല​വ്​​ജി​ഹാ​ദ് ത​ട​യാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മാ​തൃ​ക​യി​ലാ​കും നി​യ​മ നി​ർ​മാ​ണം കൊ​ണ്ടു​വ​രു​ക.

അ​തി​നു​ പു​റ​മെ ഇ​ക്കു​റി​യും ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ളും വി​ഷ​യ​മാ​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന്​ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp manifestoSabarimala News
News Summary - BJP manifesto with Sabarimala district
Next Story