Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ച മഹിള മോർച്ച ദേശീയ സെക്രട്ടറിയെ നീക്കി

text_fields
bookmark_border
യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ച മഹിള മോർച്ച ദേശീയ സെക്രട്ടറിയെ നീക്കി
cancel

കൊച്ചി: കൊച്ചി കോർപറേഷൻ അംഗമായ ബി.ജെ.പി മഹിള മോർച്ച ദേശീയ സെക്രട്ടറിയെ യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചതിനെ തുടർന്ന് സ്ഥാനത്തുനിന്ന് നീക്കി. മഹിള മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനെതിരെയാണ് നടപടി. ഇതുസംബന്ധിച്ച തീരുമാനം ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസനാണ് പുറത്തുവിട്ടത്.

കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്നാണ് നടപടി. പത്മജയുടെ വോട്ടിലാണ് യു.ഡി.എഫ് അവിശ്വാസം പാസാക്കിയത്. നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേൽകമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Mahila Morcha national secy Padmaja S Menon sacked from position after defies party whip
Next Story