കോൺഗ്രസ് പ്രമേയത്തെ എൽ.ഡി.എഫ് അനുകൂലിച്ചു; നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി
text_fieldsപത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി ഭരണസമിതിക്ക് തിരിച്ചടി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് പ്രമേയം വിജയിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും ആറ് വീതം അംഗങ്ങളും എൽ.ഡി.എഫിന് രണ്ട് അംഗങ്ങളുമാണ് നാരങ്ങാനം പഞ്ചായത്തിലുള്ളത്.
നിലവിൽ ബി.ജെ.പിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് പദവി കോൺഗ്രസിനുമായിരുന്നു. ഭരണസമിതി പുറത്തായ സാഹചര്യത്തിൽ ഒരു മാസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നറുക്കെടുപ്പിലൂടെ ബി.ജെ.പിയിലെ വി.ബി. പ്രസാദ് പ്രസിഡന്റായും കോൺഗ്രസിലെ ജെസി മാത്യു വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെ തുടർന്ന് പഞ്ചായത്തിൽ വികസനം സ്തംഭിച്ചെന്നും പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് സഹകരണമില്ലെന്നും ആരോപിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതായും ഇതിൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് സഹകരണമില്ലെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

