Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവമോർച്ച നേതാവിനെ...

യുവമോർച്ച നേതാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡൻറ്​ അറസ്​റ്റിൽ

text_fields
bookmark_border
യുവമോർച്ച നേതാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡൻറ്​ അറസ്​റ്റിൽ
cancel
camera_alt???????

ശ്രീ​കൃ​ഷ്ണ​പു​രം (പാ​ല​ക്കാ​ട്): യു​വ​മോ​ർ​ച്ച ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ആ​ന​ന്ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റ്​ കി​ള​യി​ൽ ജ​യ​ശ​ങ്ക​റാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​ണ്​ ജ​യ​ശ​ങ്ക​റി​നൊ​പ്പം യാ​ത്ര​ചെ​യ്യു​മ്പോ​ൾ ആ​ന​ന്ദി​നെ ഒ​രു​സം​ഘം ആ​ളു​ക​ൾ തോ​ട്ട​ര​യി​ൽ​വെ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ണ്ടാ​യ​ത്. ജ​യ​ശ​ങ്ക​റാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​റി​ൽ വ​ന്ന​വ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ന​ന്ദി​നെ ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യെ​ന്നാ​ണ്​ ഇ​യാ​ൾ പൊ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി​യ​ത്. അ​ന്നു രാ​ത്രി മ​ങ്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ കാ​ർ പി​ടി​കൂ​ടി ഡ്രൈ​വ​റെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​ന​ന്ദി​നെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സി​ന് സാ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ്​ സ​ത്യാ​വ​സ്​​ഥ പു​റ​ത്താ​യ​ത്.

സം​ഭ​വ​ത്തി​ൽ ജ​യ​ശ​ങ്ക​റി​ന് നി​ർ​ണാ​യ​ക പ​ങ്കു​ള്ള​താ​യി എ​സ്.​ഐ പ​റ​ഞ്ഞു. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണി​യാ​ൾ. മ​റ്റു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. പി​ടി​യി​ലാ​യ ഡ്രൈ​വ​ർ അ​ജീ​ഷ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി. ഒ​റ്റ​പ്പാ​ല​ത്ത് മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ജ​യ​ശ​ങ്ക​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newsBJP
News Summary - bjp local leader arrested-kerala news
Next Story