അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പി പട്ടികക്ക് ഇന്ന് അന്തിമരൂപം
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടികക്ക് ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അന്തിമരൂപം നൽകും. തുടർന്ന് പട്ടിക കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കും. അതിന് മുമ്പായി എൻ.ഡി.എ ഘടകകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച കാര്യങ്ങളിലും അന്തിമതീരുമാനം കൈക്കൊള്ളും. ബി.ജെ.പി നൂറിലധികം സീറ്റുകളിലാകും മത്സരിക്കുക.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ്ജോഷി, വി. മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച പ്രധാന നേതാക്കൾ ചേർന്നിരുന്ന് സ്ഥാനാർഥി പരിഗണനാപട്ടികയുടെ പരിശോധന നടത്തി. ഒാരോ മണ്ഡലത്തിലും മത്സരിക്കേണ്ട മൂന്നുപേരുടെ വീതം പട്ടികയാണ് പലയിടങ്ങളിൽനിന്നും സമർപ്പിക്കപ്പെട്ടത്. എന്നാൽ ചിലയിടങ്ങളിൽ ഒരു പേര് മാത്രമാണ് ഉയർന്നിട്ടുള്ളതും.
വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പെങ്കടുക്കാൻ എത്തുന്ന അമിത് ഷായുടെ സാന്നിധ്യത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് ബി.ജെ.പി കോർകമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിൽ ഇൗ പട്ടിക സംബന്ധിച്ച് അന്തിമതീരുമാനമാകുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. എൻ.ഡി.എയിൽ സീറ്റ്ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ഡി.ജെ.എസുമായി പ്രാഥമികഘട്ട ചര്‍ച്ച പൂര്‍ത്തിയായി. പി.സി. ജോര്‍ജുമായി ആശയവിനിമയം തുടരുകയാണ്. ചില മണ്ഡലങ്ങളില്‍ മറ്റ് പാര്‍ട്ടികളിൽപെട്ട ചിലര്‍ സമീപിച്ചിട്ടുണ്ട്. അവരുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. പാർട്ടിയിലേക്ക് വരുന്നവരെ ഉടൻ സ്ഥാനാർഥികളാക്കുന്ന കീഴ്വഴക്കം ബി.ജെ.പിക്കില്ല. 35-40 സീറ്റുകളിൽ വിജയിച്ചാല്‍ എൻ.ഡി.എ കേരളം ഭരിക്കുമെന്നും കെ. സുരേന്ദ്രന് ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_5_980665_1445610646.jpg)
