Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാക്കൾ...

ബി.ജെ.പി നേതാക്കൾ മതസ്​പർധയുണ്ടാക്കാൻ ശ്രമിക്കുന്നു -കെ. മുരളീധരൻ

text_fields
bookmark_border
k-muraleedharan 11-06-2020
cancel

തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ മതസ്​പർധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന്​ കെ. മുരളീധരൻ എം.പി​. കെ. സുരേന്ദ്ര​േൻറയും വി. മുരളീധര​േൻറയു​ം പ്രസ്​താവനകൾ മതസൗഹാർദ്ദം തകർക്കുന്നതായിരുന്നു​. മുസ്​ലിം ക്രിസ്​ത്യൻ വിഭാഗത്തിൽ പെട്ടവരുമായി മാത്രം ചർച്ച നടത്തിയെന്നും അവർ തുറക്കേണ്ടന്ന്​ തീരുമാനിച്ചതിനാൽ ദേവസ്വം ബോർഡ്​ ​​ക്ഷേത്രങ്ങൾ മാത്രം തുറന്നുവെന്നുമുള്ള പ്രസ്​താവന ശരിയല്ല. എല്ലാ മത മേധാവികളുമായി​ ചർച്ച നടത്തിയ ശേഷമാണ്​ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്​. തുറക്കേണ്ടെന്ന്​ ആരാധനാലയത്തി​​​െൻറ മേധാവി തീരുമാനിച്ചാൽ തുറക്കേണ്ടതില്ല. പൊതുവെ ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തെ ഒരു വിശ്വാസിയെന്ന നിലയിൽ താൻ സ്വാഗതം ചെയ്​തിട്ടുണ്ടെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കണമെന്നത്​ എല്ലാ മതസംഘടനകളും ആവശ്യപ്പെട്ട കാര്യമാണ്​. ക്ഷേത്രദർശനം ആരോഗ്യ പ്രോ​ട്ടോകോൾ അനുസരിച്ചാവണം. എന്നാൽ ക്ഷേത്രങ്ങൾ തുറന്നപ്പോൾ ​ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു മുന്നണിയും ക്ഷേത്രം തുറക്കരുതെന്ന്​ ആവശ്യ​െപ്പട്ട്​ രംഗത്തിറങ്ങിയിരിക്കുകയാണ്​. അങ്ങനെ സംരക്ഷണമൊന്നും ഒരു സംഘടനയേയും ആരും ഏൽപിച്ചിട്ടില്ല. ക്ഷേ​ത്രം തുറന്നെങ്കിലും പ്രതിഷ്​ഠയുള്ള ഭാഗത്തേക്ക്​ പ്രവേശനമില്ല. ആചാരം അനുസരിച്ച്​ തൊഴാൻ സാധിക്കാത്തതിനാലാണ്​ പലരും ക്ഷേത്രത്തിലെത്താത്തതെന്നും അദ്ദേഹം പറഞ്ഞു.

ആതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക്​ അനുകൂലമായ നിലപാടിൽതന്നെയാണ്​ താനെന്ന്​ കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ത​​​െൻറ സ്വന്തം തീരുമാനത്തേക്കാളുപരി പാർട്ടി തീരുമാനത്തിനാണ്​ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. 2001ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയും കടവൂർ ശിവദാസൻ വൈദ്യുതി മന്ത്രിയുമായ യു.ഡി.എഫ്​ സർക്കാറാണ്​ ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്​. കെ.പി.സി.സി നിർവാഹക സമിതി യോഗവും പദ്ധതി വേണമെന്ന്​ നിലപാടെടുത്തു. അന്ന്​ ഇടതുപക്ഷം എതിർത്തു. പിന്നീട്​ വന്ന യു.ഡി.എഫ്​-എൽ.ഡി.എഫ്​ സർക്കാറുകളിലെ വൈദ്യുതി മന്ത്രിമാർ പദ്ധതി വേണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇപ്പോൾ കോവിഡ്​ കൈകാര്യം ചെയ്​തതിലെ പരാജയം മറക്കാനായാണ്​ വിഷയം ഉയർത്തിക്കൊണ്ടു വന്നത്​. പദ്ധതി നടപ്പാക്കാനുള്ള സമയം ഈ സർക്കാറിനില്ല. ഇപ്പോൾ എൻ.ഒ.സി നൽകിയത്​ കണ്ണിൽ പൊടിയിടാനുള്ള തീരുമാനമാണ്​. ആദ്യം എൽ.ഡി.എഫ്​ യോജിപ്പിലെത്ത​​േ​ട്ടയെന്നും സർവകക്ഷിയോഗം വിളിക്ക​ു​മ്പോൾ കോൺഗ്രസ്​ തീരുമാനം സർക്കാറിനെ അറിയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കോവിഡി​​​െൻറ മറവിൽ തെറ്റായ പ്രചാരണങ്ങളും കേന്ദ്ര-കേരള സർക്കാറുകളുടെ തീവെട്ടിക്കൊള്ളയുമാണ്​ നടക്കുന്നത്​. ജനങ്ങൾ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്​ അടിക്കടി ടീസൽ, പെട്രോൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്​. സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോഴാണ്​ അതിൽ നിന്ന്​ രക്ഷപ്പെടാൻ ഇതുപോലുള്ള കടുംകൈകൾ കേന്ദ്ര സർക്കാർ ചെയ്​തുകൊണ്ടിരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടു​ത്തി.

കൊറോണയുടെ മറവിൽ സംസ്ഥാനത്ത്​ വൈദ്യുതി ബിൽ ഇരുട്ടടിയായി മാറിക്കൊണ്ടിരിക്കുകയാണ്​. കോവിഡ്​ പ്രോട്ടോകോളുള്ളതിനാൽ ശക്തമായ സമരത്തിലേക്ക്​ കടക്കാനും സാധിക്കാത്ത അവസ്ഥയാണ്​. വർധനവിന്​ വേണ്ടിയാണോ കേന്ദ്രം ലോക്​ഡൗൺ നീട്ടുന്നതെന്നുപോലും സംശയമുണ്ട്​.

സംസ്ഥാന സർക്കാർ ഡീസലി​േൻറയും ​െ​പട്രോളി​​േൻറയും വിൽപന നികുതി ഒഴിവാക്കണം. ബി.പി.എൽ കാർഡുകാരെ​ മൂന്ന്​ മാസമെങ്കിലും വൈദ്യുതി ബിൽ അടക്കുന്നതിൽ നിന്ന്​ ഒഴിവാക്കണമെന്നും മറ്റുള്ളവരുടെ വൈദ്യുതി ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചെയ്​തില്ലെങ്കിൽ ശക്തമായ സമര രംഗത്തേക്ക്​ പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsk muraleedharanathirappillymalayalam news
News Summary - bjp leaders tries to create religious conflict allege k muraleedharan -kerala news
Next Story