ശബരിമല വിഷയത്തിൽ നാമജപഘോഷയാത്രയുടെ മുഖ്യസംഘാടകൻ ഉൾെപ്പടെ ബി.ജെ.പി നേതാക്കൾ സി.പി.എമ്മിൽ ചേർന്നു
text_fieldsപന്തളം: ശബരിമല വിഷയത്തിൽ നാമജപഘോഷയാത്രയുടെ മുഖ്യസംഘാടകൻ ഉൾെപ്പടെ ബി.ജെ.പി നേതാക്കൾ സി.പി.എമ്മിൽ ചേർന്നു. വ്യാഴാഴ്ച പന്തളത്ത് നടന്ന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന അസി. സെക്രട്ടറി എ. വിജയരാഘവൻ ഇവർക്ക് അംഗത്വം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം ഭരിച്ചിരുന്ന പന്തളം നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തിയതടക്കം ഏറെ ചർച്ചക്ക് ഇടയാക്കിയിരുന്നു. പന്തളം ഏരിയ സെക്രട്ടറി ഉൾെപ്പടെ പലെരയും മാറ്റുകയും സംസ്ഥാന കമ്മിറ്റി അംഗം ഉൾെപ്പടെ പന്തളത്ത് ദിവസങ്ങൾ തങ്ങി അണിയറ നീക്കങ്ങൾ നടത്തിയിരുന്നു.
ഇതിെൻറ ഭാഗമായി ശബരിമല വിഷയത്തിൽ പങ്കെടുത്ത അയ്യപ്പ ധർമ സംരക്ഷണ സമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ, ബി.എം.എസ് മേഖല ജോയൻറ് സെക്രട്ടറി എം.സി. സദാശിവൻ, ബി.ജെ.പി മുനിസിപ്പൽ വൈസ് പ്രസിഡൻറ് എം.ആർ. മനോജ് കുമാർ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി അജയകുമാർ, ബി.ജെ.പി മുനിസിപ്പൽ മുൻ വൈസ് പ്രസിഡൻറ് സുരേഷ്, മഹിള മോർച്ച ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി ശ്രീലത തുടങ്ങി മുപ്പതിലധികം പ്രവർത്തകരും നേതാക്കളുമാണ് സി.പി.എമ്മിൽ എത്തിയത്.
കൂടാതെ മുൻ ഡി.സി.സി അംഗം വി.ടി. ബാബു, കർഷക കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡൻറ് പന്തളം വിജയൻ, മണ്ഡലം വൈസ് പ്രസിഡൻറ് ഇടിക്കുള വർഗീസ് തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരും സി.പി.എമ്മിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

