Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര...

കേന്ദ്ര മന്ത്രിമാരടക്കം കൂടുതൽ ബി.ജെ.പി നേതാക്കൾ ശബരിമലയിലേക്ക്​

text_fields
bookmark_border
കേന്ദ്ര മന്ത്രിമാരടക്കം കൂടുതൽ ബി.ജെ.പി നേതാക്കൾ ശബരിമലയിലേക്ക്​
cancel

നിലക്കൽ: കെ.പി. ശശികലയുടെയും കെ. സുരേന്ദ്ര​​​െൻറയും അറസ്​റ്റിന്​ പിന്നാലെ കൂടുതൽ ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും ശബരിമലയിലേക്ക്​. നിയന്ത്രണങ്ങൾ ലംഘിച്ച്​ അറസ്​റ്റ്​ വരിക്കാനാണ്​ നീക്കം. കേന്ദ്ര മന്ത്രി അൽഫോൻസ്​ കണ്ണന്താനം തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ പമ്പയിൽ എത്തുമെന്നാണ്​ വിവരം.

ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്​ണനും തിങ്കളാഴ്​ച നിലക്കലിൽ എത്തും. വാഹനത്തിൽതന്നെ രാധാകൃഷ്​ണനും സംഘവും പമ്പയിലേക്ക്​ പോകാൻ ശ്രമിച്ചേക്കുമെന്ന്​ സൂചനയെ തുടർന്ന്​ നിലക്കലിൽ പൊലീസ്​ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്​തമാക്കി​.

ഡ്രോൺ ഉപയോഗിച്ചുള്ള വ്യോമ നിരീക്ഷണവും നിരന്തരം നടത്തുന്നു​. പൊലീസ് തടഞ്ഞ് അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ട കെ.പി. ശശികല തിങ്കളാഴ്​ച രാവിലെ വീണ്ടും സന്നിധാനത്തേക്ക് പോകുമെന്നും അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsAlphonse KannanthanamSabarimala News
News Summary - BJP Leaders, Includes Alphonse Kannanthanam to Sabarimala-Kerala News
Next Story