Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശോഭാ സുരേന്ദ്രൻ...

ശോഭാ സുരേന്ദ്രൻ പെരിന്തൽമണ്ണയിലെത്തി ജാമ്യമെടുത്തു

text_fields
bookmark_border
ശോഭാ സുരേന്ദ്രൻ പെരിന്തൽമണ്ണയിലെത്തി ജാമ്യമെടുത്തു
cancel

ശോഭാ സുരേന്ദ്രന് ജാമ്യം
പെരിന്തൽമണ്ണ: ആറ്റിങ്ങൽ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് പെ രിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പൊന്നാനിയിൽ എസ്​.ഡി.പി.ഐ പ്രവർത്തകർ ബ ി.ജെ.പി പ്രവർത്തകരുടെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. പൊന്നാനി കോടതിയിലെ മജിസ്ട്രേറ്റ് അവധിയായതിനാലാണ്​ ചുമതലയുള്ള പെരിന്തൽമണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായത്​. 2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

കെ. സുരേന്ദ്രൻ ജാമ്യമെടുത്തു
നെടുമ്പാശ്ശേരി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്​ ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞു​െവച്ച കേസിൽ ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറിയും പത്തംതിട്ട ലോക്സഭ സ്​ഥാനാർഥിയുമായ കെ. സുരേന്ദ്രൻ ജാമ്യമെടുത്തു. വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി പൊലീസ്​ സ്​റ്റേഷനിലെത്തിയാണ് ജാമ്യമെടുത്തത്. ഇക്കഴിഞ്ഞ നവംബർ 14നാണ് സംഭവം. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsSobha Surendranmalayalam news
News Summary - bjp leaders get bail- kerala news
Next Story