Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവമോർച്ച നേതാവിനെ...

യുവമോർച്ച നേതാവിനെ ആർ.എസ്​.എസുകാർ മർദിച്ചു; മൂന്നുപേർ അറസ്​റ്റിൽ  

text_fields
bookmark_border
യുവമോർച്ച നേതാവിനെ ആർ.എസ്​.എസുകാർ മർദിച്ചു; മൂന്നുപേർ അറസ്​റ്റിൽ  
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: പൂ​ജാ​രി​യാ​യ യു​വ​മോ​ർ​ച്ച ​േന​താ​വി​നെ ക്ഷേ​ത്ര​വ​ള​പ്പി​ൽ വെ​ച്ച്​ ആ​ർ.​എ​സ്.​എ​സു​കാ​ർ മ​ർ​ദി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി​യം​ഗ​വും ക​യ്​​പ​മം​ഗ​ലം​ മ​ണ്ഡ​ലം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​റി​യാ​ട്​ സ്വ​ദേ​ശി അ​നീ​ഷ്​ പോ​ണ​ത്തി​നെ​യാ​ണ്​ (33)  ആ​ർ.​എ​സ്.​എ​സു​കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ഴ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി.​ജെ.​പി സം​സ​ഥാ​ന നേ​തൃ​ത്വ​ത്തി​ലെ ചി​ല​രെ വി​മ​ർ​ശി​ച്ച്​ ഫേ​സ്​​ബു​ക്കി​ൽ എ​ഴു​തി എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ പ്രാ​ദേ​ശി​ക കാ​ര്യ​വാ​ഹ​കി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്ത്​ വെ​ച്ച്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി അ​നീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. കാ​ൽ  മു​ട്ടി​നും കു​തി​ക്കും വെ​േ​ട്ട​റ്റ അ​നീ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

പ്ര​ദേ​ശ​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്യു​ന്ന അ​നീ​ഷ്​ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​ഘ്​ പ​രി​വാ​ർ നേ​താ​വാ​ണ്. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്​ വ​ന്ന​പ്പോ​ഴാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്​്. ആ​​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഇ​രു​പ​തോ​ളം പേ​രു​ള്ള സം​ഘ​മാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ർ.​എ​സ്.​എ​സ്​ കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ര്യ​വാ​ഹ​ക്​ മേ​ത്ത​ല തൈ​യി​ൽ ജെ​മി (35), എ​ട​വി​ല​ങ്ങ്​ സ്വ​ദേ​ശി​ക​ളാ​യ വാ​ക്കേ​കാ​ട്ടി​ൽ അ​ഖി​ൽ(20), വെ​ങ്കി​ട​ങ്ങി​ൽ രാ​ജേ​ഷ്(29) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ബി.​ജെ.​പി നേ​താ​വ്​ വി.​വി. രാ​ജേ​ഷി​​നെ പു​റ​ത്താ​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​നീ​ഷി​​​െൻറ ഫേ​സ്​​ബു​ക്​​ പോ​സ്​​റ്റ്. പ്ര​തി​ക​ളെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsATTACKEDBJP leaderyuvamorchamalayalam news
News Summary - BJP leaders attacked Yuvamorcha Leader-Kerala News
Next Story