ജെയ്ക് അനുകൂല പോസ്റ്റ് പങ്കുവെച്ച് ബി.ജെ.പി ഇടുക്കി ജില്ല സെക്രട്ടറി
text_fieldsമൂലമറ്റം: ബി.ജെ.പി ഇടുക്കി ജില്ല സെക്രട്ടറി പി.വി. സൗമ്യ ഫേസ്ബുക്കിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് അനുകൂല പോസ്റ്റ് പങ്കുവെച്ചത് വിവാദമായി. പുതുപ്പള്ളിയെ നയിക്കാൻ ജെയ്ക് എന്ന രീതിയിലാണ് പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കി.
എന്നാൽ, താൻ ജെയ്ക്കിനെ ട്രോളിയതാണെന്നാണ് സൗമ്യ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു.
മൂന്നാം തവണയാണ് ജെയ്ക് സി. തോമസ് പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. രണ്ട് തവണ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോടാണ് മത്സരിച്ചത്. എന്നാൽ, ഇത്തവണ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി.
ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെ ജെയ്ക് നാമനിർദേശപത്രിക സമർപ്പിച്ചു. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

